Photo Sharing and Video Hosting at Photobucket

Sunday, July 29, 2007

സ്‌നേഹമാണഖിലസാരമൂഴിയില്‍

അതിമനോഹരമായ പൂന്തോട്ടത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങളിലും, മോണ കാട്ടി വശ്യമായി പുഞ്ചിരിക്കുന്ന ഇളംകുഞ്ഞിന്റെ ലാളിത്യത്തിലും, മനുഷ്യചേതനയില്‍ കുടികൊള്ളുന്ന നന്മയുടെ സുഗന്ധത്തിലും, സ്നേഹമെന്ന വികാരത്തിന്റെ അസ്തിത്വമുണ്ട്.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവരും ആഗ്രഹിക്കുന്നു. പ്രകൃതിരമണീയമായ ഈ ഭൂമിയില്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്നതിന് വേണ്ടി ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എത്രയധികം അതിനെ മനോഹരമാക്കാമോ അത്രയും സുന്ദരമായി മെനഞ്ഞെടുത്തിരിക്കുന്നു. പൂമൊട്ടുകള്‍ വിരിയുന്നു, പറവകള്‍ കളകൂജനം പൊഴിക്കുന്നു, പുഷ്പലതാദികള്‍ കാറ്റത്തു ചാഞ്ചാടുന്നു, പൂമ്പാറ്റകള്‍ പാ‍റിപ്പറക്കുന്നു, വണ്ടുകള്‍ മൂളിപ്പാട്ടു പാടുന്നു, കളകളം പാടി കുളിരരുവികള്‍ ഒഴുകുന്നു, പുതുമഴ പെയ്ത് ഭൂമി ഉര്‍വ്വരമാകുന്നു, ചെറുഗീതവുമായി ഇളംതെന്നല്‍ വീശുന്നു, കാര്‍മേഘങ്ങള്‍ ആകാശത്ത് ചിത്രങ്ങള്‍ വരക്കുന്നു, മലനിരകള്‍ പച്ചപ്പട്ടു വിരിച്ചതുപോലെ കിടക്കുന്നു - എവിടെ നോക്കിയാലും സൌന്ദര്യത്തിന്റെ ഒരു വര്‍ണ്ണപ്രപഞ്ചം മാത്രം. സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് ഒത്തുകൂടാനും, സല്ലപിക്കാനും, സമയം പോക്കാനും ഇണങ്ങുന്ന പ്രകൃതിഭംഗി.
ജീവിതത്തില്‍ ഏവര്‍ക്കും സന്തോഷദായകമായ നിമിഷങ്ങള്‍. എല്ലാവരും വീണ്ടും വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചില സുന്ദരനിമിഷങ്ങള്‍, അത് പരസ്പരസ്നേഹം പങ്കുവച്ച, ഹൃദയത്തിന്റെ ഭാഷയില്‍ ആശയവിനിമയം നടത്തിയ, സ്നേഹത്തിന്റെ ത്രസിപ്പില്‍ മതിമറന്നാടിയ, സംഘര്‍ഷരഹിതമായ, സുവര്‍ണ്ണനിമിഷങ്ങളായിരിക്കും.
കുടുംബജീവിതത്തിന്റെയും, ദാമ്പത്യജീവിതത്തിന്റെയും, സാമൂഹ്യജീവിതത്തിന്റെയും ഭദ്രത സ്നേഹം എന്ന വികാരത്തെ കേന്ദ്രീകരിച്ച് നിലകൊള്ളുന്നു. അതിനാല്‍ സ്നേഹത്തേക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും മനുഷ്യനന്മ ലക്ഷ്‌യമാക്കിയുള്ളവയാണ്.
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് മാത്രമായി ഒതുങ്ങുന്ന ഒന്നല്ല സ്നേഹം. സ്നേഹം എന്നത് പരസ്പരാശ്രിതത്വമാണ്. സ്നേഹത്തിന് വിവിധ രൂപങ്ങളും ഭാവങ്ങളുമുണ്ട്. മനുഷ്യന്‍ തന്റെ സഹജീവികളെ മാത്രമല്ല മറിച്ച് ഇതരജീവജാലങ്ങളേയും പ്രകൃതിയിലെ ഓരോ വസ്തുക്കളേയും സ്നേഹിക്കുന്നു. എന്തിനെയെങ്കിലും സ്നേഹിക്കാതിരിക്കാന്‍ അവന് കഴിയില്ല. കാരണം സ്നേഹം എന്നത് വ്യക്തിത്വത്തിലെ നൈസര്‍ഗ്ഗികഭാവമാണ്.
നാമെല്ലാം തുല്യരാണെന്ന ബോധമാണ് സഹോദരസ്നേഹത്തിലുള്ളത്. മനുഷ്യത്വത്തിന്റെ മഹനീയത അവിടെ തെളിഞ്ഞുകാണാം.
ഉപാധികളില്ലാത്ത സ്നേഹമാണ് മാതൃസ്നേഹം. സുരക്ഷിതത്വബോധവും, സ്വന്തം വളര്‍ച്ചക്കും സംരക്ഷണത്തിനും ആവശ്യമായ കാര്യങ്ങളും കുഞ്ഞ് മാതാവില്‍ നിന്നും പഠിക്കുന്നു.
സ്നേഹം എന്നത് മനുഷ്യമനസ്സിന്റെ സുഗന്ധമാണ്. മാനവസമുദായം സ്നേഹത്തെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്.
മനുഷ്യവര്‍ഗ്ഗം ഇന്ന് അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക പ്രതിസന്ധികളും തരണം ചെയ്യാന്‍ സ്നേഹത്തിന്റെ സൃഷ്ടിപരമായ ആവിഷ്കാരത്തിലൂടെ കഴിയും.
മനുഷ്യര്‍ക്കുണ്ടാകുന്ന മോഹഭംഗങ്ങളും മറ്റും തരണം ചെയ്യാന്‍ സ്നേഹത്തിനു കഴിയും. സ്നേഹം നമ്മെ ഐക്യപ്പെടുത്തുന്നു. ഏകാന്തതയില്‍ നിന്നും വിഷാദത്തില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തുന്നതും സ്നേഹബന്ധങ്ങളാണ്.
സ്നേഹബന്ധങ്ങളുടെ വിജയം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് മറ്റുള്ളവരെപ്പറ്റി മനസ്സിലാക്കാനുള്ള കഴിവാണ്. മറ്റുള്ളവര്‍ അവരുടെ വികാരങ്ങളും പ്രശ്നങ്ങളും പങ്കിടുമ്പോള്‍ അത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. തുറന്ന സംഭാഷണം എല്ലാവരും ഇഷ്ടപ്പെടുന്നു. സത്യസന്ധമായി സംസാരിക്കുക. പരിചയപ്പെടുന്ന എല്ലാവരോടും രഹസ്യങ്ങള്‍ തുറന്നുപറയണമെന്ന് ഇതിനര്‍ത്ഥമില്ല. പരിചയപ്പെടുന്ന ഉടന്‍‌ തന്നെ സ്വയം വെളിപ്പെടുത്തുന്നതും തന്നെക്കുറിച്ച് ആവശ്യത്തിലേറെ സംസാരിക്കുന്നതും മറ്റുള്ളവരെ അകറ്റിനിര്‍ത്തും.
സ്നേഹത്തിന്റെ ഭാവം സൌഹൃദത്തിന്റേതാവുമ്പോള്‍ സ്നേഹം പങ്കുവക്കുന്നവര്‍ക്ക് ആ ബന്ധം സുഖം പകരുന്നതായി മാറും.
മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്പിന് സ്നേഹം വളരെ ആവശ്യമാണ്. നമ്മള്‍ സ്നേഹം അനര്‍ഗ്ഗളമായി പ്രകടിപ്പിക്കണം. വാക്കുകളിലൂടെ, മുഖഭാവങ്ങളിലൂടെ എല്ലാം. നമ്മള്‍ മറ്റുള്ളവരെ സ്നേഹിക്കുന്നതുകൊണ്ടാണ് അവര്‍ നമ്മെ സ്നേഹിക്കുന്നത്. അത് നേരെ തിരിച്ചുമാകാം.

കടപ്പാട് : തുഷാരം
കുറിപ്പ്‌ - മാത്യു .ടി.കെ, ഡല്‍ഹി

Tuesday, June 19, 2007

ഷാജഹന്‍ മുമ്താസ്സിന്റെ ഒര്മക്കായി


ഷാജഹന്‍ മുമ്താസ്സിന്റെ
ഒര്മക്കായി താജ്മഹല്കെട്ടി...മന്ഡന്‍...!!!
ഞാന്‍അറിയു ന്നെന്ഗ്ഗില്‍
മുംമ്താസിന്റെ ഒര്മക്കായി
അവളുടെ അനിയത്തിയെ കെട്ടിയെനെ.....!!!
.
.
.
.
.
.
.
.
ജിദ്ദയില്‍ നിന്നും
സ്നേഹപൂര്‍വം
സുബൈര്‍ പി എം

Wednesday, May 30, 2007

നമ്മുടെ കേരള നാട്ടിലേക്ക് എല്ലാവര്‍ക്കും സ്വാഗതം







"ഹര്‍ത്താല്‍ കേരളീയരുടെ ദേശീയത്സവമാണ്""

ഹര്‍ത്താല്‍ എല്ലാമാസവും ആഘോഷിക്ക പ്പെടുന്നു""

ഹര്‍ത്താല്‍ പണക്കാരനെന്നോ പാവപെട്ടവന്‍ എന്നോ വ്വിത്വാസമില്ലാതെ എല്ലാവിഭാഗം ആളുകളും ആഘോഷിക്കുന്നു

രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ യണ്‌

ഹര്‍ത്താല്‍ ആഘോഷിക്കുന്നത്ഹര്‍ത്താല്‍ ദിവസം

ഒരുവിഭാഗം ആളുകള്‍ ക്കൂട്ടത്തോടെ തെരുവില്‍ ഇറങി

അക്ക്രമങള്‍ കാട്ടി രസിക്കുന്നു

ആണ്‍ കുട്ടികള്‍ ക്രിക്കറ്റ് തുടങിയ വിനോദങളില്‍ ഏര്‍പെടുന്നു പെണ്‍കുട്ടികള്‍ ടി വി യുടെ മുന്നിലിരുന്ന് കോമടികളും

കണീര്‍ സീരിയലുകളും കണ്ട് രസിക്കുകയും ഒപ്പം കരയുകയും ചെയ്യുന്നു

മുതിര്‍ന്നവര്‍ ഓരോ പ്പ്ളഗ്ഗ് വീതം കയിച്

ചീട്ടുകളിയില്‍ ഏര്‍പ്പെടുന്നു

ഇതിനെ യാണ്‌ നാം ഹര്‍ത്താല്‍ എന്നു വിളിക്കുന്നത്

ജിദ്ദയില്‍ നിന്നും

സുബൈര്‍ പി എം






Sunday, May 27, 2007

ഒരു മ്മൊബൈലിന്റെ തലവേദന



ഒരു

മ്മൊബൈലിന്റെവ്വേധന..."

ഡോ ഇങോട്ടുനൊക്കെടാ,

ഞാന്‍ തന്റെമൊബൈല്‍

ആണുസമ്സാരിക്കുന്നത്,തനിക്ക്

എന്നെ കുറിച്ച് വെല്ലചിന്തയും ഉണ്ടോ..???

കുറേ നാളായി ഞാന്

‍തനിക്ക് വെണ്ടി സ്മ്സ്കൊണ്ടു തരുന്നു,

കണ്ടഅലവലാധികളുടെ

എല്ലാ ഇന്ക്മിങ് കാള്സ്പിടിച്ചു തരുന്നു,

ഇതൊന്നുംപറഞിട്ടു

ഒരിക്കലും വെള്ളം കന്ടിട്ടില്ലാത്ത തന്റെ

പന്റ്റ്റിന്റെപോക്കെറ്റില്‍

മൂക്കുംപോതി ഞന്‍ കിടക്കുന്നു,

ആവസാനമയി എനിക്ക്ഒരു ആഗ്രഹം ഉണ്ട്,

ചാവുന്നതിനു മുന്പ്ഒരു ഔട്ട് ഗോയിണ്ഗ്വിളിക്കണം,

വല്ല രക്ഷയും ഉണ്ടോ......?


ജിദ്ദയില്‍ നിന്നും

സുബൈര്‍ പി എം

Saturday, May 26, 2007

പഴഞ്ചൊല്ലുകളില്‍ നിന്ന്

അണ്ണാന്‍ കുഞ്ഞും തന്നാലയത്


ശ്രീരാമന്‍ സീതയെ തിരിച്ചുകൊണ്ടുവരുവാന്‍ ശ്രീലങ്കയിലേയ്കു പാലം പണിയുവാന്‍ ഹനുമാന്റെ ചുമതലയില്‍ കുരങ്ങന്മാരുടെ ഒരു സഘത്തെ ഏല്‍പിച്ചു. പണി പുരോഗമിയ്കുന്നത്‌ വിലയിരുത്താനും അനുമോദിയ്കുവാനും ശ്രീരാമന്‍ രംഗത്ത്‌ ചെന്നപ്പോള്‍ പാലം പണിയുവാന്‍ സഹായിക്കുന്ന ഒരു അണ്ണാന്‍ കുഞ്ഞിനെ കണ്ടു. കേവലം ചെറിയ ഒരു ജീവിയായിരുന്നിട്ടും ഓരോ പ്രാവശ്യവും പുഴയില്‍ പോയി ശരീരം നനയ്കുകയും അനന്തരം മണ്ണില്‍ ഉരുണ്ടു പാലത്തില്‍ വന്ന് കുടഞ്ഞിടുകയും ചെയ്യുക വഴി പാലം പണിയില്‍ തന്നാല്‍ കഴിവോളം ആ പാവം സദുദ്യമത്തില്‍ സഹായിച്ചു. ശ്രീരാമന്‍ സ്നേഹപൂര്‍വം പുറത്തു തടവിയതിനാലാണു ഇന്നും അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്കു പുറത്ത്‌ കറുത്ത വരകള്‍ ഉള്ളത്‌ എന്നു ഐതീഹ്യം പറയുന്നു. ഏല്ലാ സദുദ്യമങ്ങളിലും നാം ആവതു മനസ്സറിഞ്ഞ്‌ സഹായിക്കയും സഹകരിക്കയും വേണം എന്നു സാരം.
കാക്ക കുളിച്ചാല്‍ കൊക്കാകുമോ

കാക്ക ഒരു കറുത്ത പക്ഷിയാണല്ലൊ. അതു പല പ്രാവശ്യം കുളിച്ച്‌ കൂടുതല്‍ വെളുപ്പ്പ്പിച്ച്‌ വെളുത്ത ഒരു പക്ഷിയായ കൊക്കിനേപ്പ്പ്പോലെ ആകുവാന്‍ സാധിയ്കുകയില്ല. ഇത്‌ നാം എപ്പോഴും ഓര്‍ത്ത്‌, നാം ആയിരിക്കുന്ന ഇടത്തില്‍, ആയിരിക്കുന്ന വിധത്തില്‍ കൂടുതല്‍ മെച്ചപ്പെടുവാന്‍ മാത്രമാണു ശ്രദ്ധിയ്കേണ്ടത്‌. അല്ലാതെ മറ്റൊരാളെപ്പോലെ ആയിത്തീരുവാന്‍ ശ്രമിച്ചിട്ടു കാര്യമില്ല.
ആളുകൂടിയാള്‍ പാമ്പ് ചാവില്ല

ഒരുപാട് ആളുകള്‍ കൂടിയാല്‍ വിചരിച്ച കാര്യം നടക്കില്ല. പാമ്പിനെ കൊല്ലാന്‍ പോകുമ്പോള്‍ കുറെ ആളുകള്‍ ഉണ്ടായാല്‍ ആ ബഹളത്തില്‍ പാമ്പ് എതെക്നിലും മാളത്തിലേക്ക് രക്ഷപ്പെടും. ഒച്ചയും അനക്കവും ഇല്ലതെ പതുക്കെ പോയാലെ പാമ്പിനെ അടിക്കാനും കൊല്ലാനും പറ്റൂ.
ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാലോ
ആന വലിയ ജീവിയാണ്. അതിനു പ്രകൃത്യാ കിട്ടിയിട്ടുള്ള വലിയ വായ് അതുപയോഗിക്കുന്നത് കണ്ടിട്ടൊറ്റു ചെറിയ ജീവിയായ അണ്ണാന്‍ വായ് പൊളിച്ചാല്‍ അത്രയും വരില്ല. ഈ പദത്തിന്‍റെ വ്യംഗ്യാത്ഥം ഓരൊരുത്തര്‍ക്കും അവരവരുടെ കഴിവുകളുടെ പരിമിതികള്‍ ഉണ്ട്. മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് ശാരിയാവണമെന്നില്ല എന്നതാണ്. മറ്റുള്ളവരെ അനൂകരിക്കുക എന്നത്ഫാഷന്‍ വളരന്‍ സഹായിക്കുന്നുണ്ട്. പക്ഷേ അതിനും പറ്റിമിതികള്‍ ഉണ്ട്. മറ്റുള്ളവര്‍ മനുഷ്യരെ കൊല്ലുന്നു എന്നു കരുതി നാമെല്ലാം കൊല നടത്താറില്ലല്ലോ. നല്ലതെന്നു തോന്നുന്നതൂം നമ്മാല്‍ കഴിയുന്ന് കാര്യങ്ങളാണ് നാം ചെയ്യേണ്ടത്. എങ്കിലും ഒരു മാതൃക ആധാരമാക്കി പ്രവര്‍ത്തിക്ക്കുന്നതും നിത്യമായ സാധനകൊണ്ട് അതു നേടുന്നതും നല്ലതു തന്നെ
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്

പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്- ഈ ചൊല്ലിനു അര്‍ത്‌ഥം മനസ്സിലാക്കാന്‍ താഴെ പറയുന്ന കഥ ഉപകരിയ്‌ക്കും." പണ്ട് ഒരുകര്‍ഷകനു` ഒരു താറാവ് ഉണ്ടായിരുന്നു. അതു ദിവസവും ഒരു മുട്ടയിട്ടിരുന്നു.സാധാരണ മുട്ടയല്ല, പൊന്മുട്ട. പൊന്മുട്ട വിറ്റ് കര്‍ഷകന്‍ വലിയ കാശുകാരനായി, കാലം കഴിഞ്ഞപ്പോള്‍ അയ്യാളുടെ അത്യാഗ്രഹവും വര്‍ദ്ധിച്ചു. ഒരു ദിവസം അയ്യാള്‍ വിചാരിച്ചു, ദിവസവും ഓരോ പൊന്മുട്ടയിടുന്ന ഈ താറവിന്‍റെ വയറ്റില്‍ ധാരളം സ്വര്‍ണ്ണം കാണുമല്ലോ,ദിവസവും കാത്റ്റിരുന്ന് ഒരോ മുട്ടകള്‍ വീതം എടുക്കുന്നതിനെക്കാള്‍ നല്ലതല്ലേ ആ സ്വര്‍ണ്ണം മുഴുവന്‍ ഒറ്റയടിയ്‌ക്ക് എടുക്കുന്നത്.അങ്ങനെ വിചാരിച്ച് അയ്യാള്‍ ആ താറാവിനെ കൊന്നു.വയറുകീറിനോക്കിയപ്പോള്‍ സ്വര്‍ണ്ണമൊന്നും കണ്ടില്ലന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കാത്തു കാത്തു കാത്തിരുന്നിട്ടും.......!!!!

കാത്തിരിക്കുന്നു ഞാന്‍...
ഒരു തുണ്ട്‌ കടലാസിലെരണ്ട്‌ വരികള്‍ക്കായ്‌...
എന്റെ മനസ്സിന്റെ വിങ്ങലകറ്റാന്‍
അതു മാത്രം മതിയെനിക്ക്‌...
നിന്‍ ഒരു സ്പര്‍ശനം നിനക്കുന്നനേരത്ത്‌
ഞാന്‍ അറിയുന്നുനിന്റെ സാമീപ്യം..
എന്നാലും എത്ര നാളിങ്ങനെ..
നിന്‍ വാക്ക്‌ കേള്‍ക്കാതെ..
നിന്‍ സ്നേഹം തുടിക്കുന്നനോട്ടമേല്‍ക്കാതെ...
രാവേറേയാകുമ്പോള്‍,നിന്‍
സാമീപ്യംഞാന്‍ കൊതിക്കുമ്പോള്‍...
നക്ഷത്രങ്ങള്‍ എനിക്ക്‌
വേണ്ടിനിന്റെ ദൂതുമായിഎന്‍ അരികില്‍ വരും..
അതില്‍ ഞാന്‍ അറിയുന്നുനിന്റെ
ഏകാന്തതയുടെപൊള്ളുന്ന വാക്കുകള്‍..
നിന്റെ ഒരോ വാക്കിലുംഞാന്‍
അറിയുന്നു..
ഞാന്‍ എത്ര മാത്രംനിന്നില്‍അലിഞ്ഞ്‌
ചേരണമെന്ന്...
അന്ന്,പിരിയുന്ന നേരത്ത്‌നീയെന്നോട്‌
പറയാതെപറയുന്നുണ്ടായിരുന്നു..
"കാത്തിരിക്കണം..ഞാന്‍
വരും"കാതിരിക്കുന്നു ഞാന്‍..
നിന്റെ ഒരു സ്പര്‍ശനത്തിനായി..
നിന്റെ സ്നേഹം തുടിക്കുന്ന..
ഒരു തലോടലിനായി...

Friday, May 25, 2007

ഓര്‍കുട്ട്‌ ബാന്‍ ചെയ്തോ ?

ഓര്‍കുട്ട്‌ ബാന്‍ ചെയ്തോ ?
നോ പ്രോബ്ലംഓര്‍കുട്ടിന്റെ ദുരുപയോഗം മൂലം പല കോളജുകളിലും മറ്റു സ്ഥലങ്ങളിലും ഓര്‍കുട്ട്‌ പ്രോക്സി ഉപയോഗിച്ച്‌ ബാന്‍ ചെയ്തിരിക്കുകയാണ്‍.
എന്നാല്‍ അതിനും ഒരു വിദ്യ ആരോ കണ്ടെത്തിയിരിക്കുന്നു.പവര്‍ സ്ക്രാപ്‌



http://www.powerscrap.com/



എന്ന വെബ്സൈറ്റില്‍ കയറി ഓര്‍കുട്ടും യു ട്യൂബും നിങ്ങള്‍ക്കുപയോഗിക്കാം ഓര്‍കുട്ടുപയോഗിക്കുവാനായി ഓര്‍കുട്ടില്‍ കയറാനുപയോഗിക്കുന്ന യൂസര്‍ നേമും പാസ്വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക. അതിനുശേഷം അവരുടെ കാര്യങ്ങള്‍ അക്സപ്റ്റു ചെയ്താല്‍ നിങ്ങള്‍ക്കു ഏതു ബാന്‍ ചെയ്ത സ്ഥലത്തും ഓര്‍കുട്ട്‌ ഉപയോഗിക്കാം.
( ആരും കാണരുതെന്നുമാത്രം )

ക്കാലം മായിക്കത്ത.....

ക്കാലം മായിക്കത്ത മുറിവുണ്ടോ?
ക്കുളിച്ചാല്‍ പോകാത്ത അഴുക്കുണ്ടോ?
ചിരിച്ചാല്‍ കാണാത്ത പല്ലുണ്ടോ?
മറക്കാന്‍ പറ്റാത്ത തെറ്റുണ്ടോ?
പറഞാല്‍ തീരാത്ത പ്രശ്നങള്‍ ഉന്ഡോ?
ഈതെല്ലാം വയിചൊന്ഡിരിക്കാന്‍ നിനെക്കെന്താ
വട്ടാണോ.....???
.
.
.
.
.
.
.
.
.
.

ജിദ്ദയില്‍ നിന്നും
സ്നേഹപൂര്‍വം
സുബൈര്‍ പി എം