Photo Sharing and Video Hosting at Photobucket

Saturday, May 26, 2007

പഴഞ്ചൊല്ലുകളില്‍ നിന്ന്

അണ്ണാന്‍ കുഞ്ഞും തന്നാലയത്


ശ്രീരാമന്‍ സീതയെ തിരിച്ചുകൊണ്ടുവരുവാന്‍ ശ്രീലങ്കയിലേയ്കു പാലം പണിയുവാന്‍ ഹനുമാന്റെ ചുമതലയില്‍ കുരങ്ങന്മാരുടെ ഒരു സഘത്തെ ഏല്‍പിച്ചു. പണി പുരോഗമിയ്കുന്നത്‌ വിലയിരുത്താനും അനുമോദിയ്കുവാനും ശ്രീരാമന്‍ രംഗത്ത്‌ ചെന്നപ്പോള്‍ പാലം പണിയുവാന്‍ സഹായിക്കുന്ന ഒരു അണ്ണാന്‍ കുഞ്ഞിനെ കണ്ടു. കേവലം ചെറിയ ഒരു ജീവിയായിരുന്നിട്ടും ഓരോ പ്രാവശ്യവും പുഴയില്‍ പോയി ശരീരം നനയ്കുകയും അനന്തരം മണ്ണില്‍ ഉരുണ്ടു പാലത്തില്‍ വന്ന് കുടഞ്ഞിടുകയും ചെയ്യുക വഴി പാലം പണിയില്‍ തന്നാല്‍ കഴിവോളം ആ പാവം സദുദ്യമത്തില്‍ സഹായിച്ചു. ശ്രീരാമന്‍ സ്നേഹപൂര്‍വം പുറത്തു തടവിയതിനാലാണു ഇന്നും അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്കു പുറത്ത്‌ കറുത്ത വരകള്‍ ഉള്ളത്‌ എന്നു ഐതീഹ്യം പറയുന്നു. ഏല്ലാ സദുദ്യമങ്ങളിലും നാം ആവതു മനസ്സറിഞ്ഞ്‌ സഹായിക്കയും സഹകരിക്കയും വേണം എന്നു സാരം.
കാക്ക കുളിച്ചാല്‍ കൊക്കാകുമോ

കാക്ക ഒരു കറുത്ത പക്ഷിയാണല്ലൊ. അതു പല പ്രാവശ്യം കുളിച്ച്‌ കൂടുതല്‍ വെളുപ്പ്പ്പിച്ച്‌ വെളുത്ത ഒരു പക്ഷിയായ കൊക്കിനേപ്പ്പ്പോലെ ആകുവാന്‍ സാധിയ്കുകയില്ല. ഇത്‌ നാം എപ്പോഴും ഓര്‍ത്ത്‌, നാം ആയിരിക്കുന്ന ഇടത്തില്‍, ആയിരിക്കുന്ന വിധത്തില്‍ കൂടുതല്‍ മെച്ചപ്പെടുവാന്‍ മാത്രമാണു ശ്രദ്ധിയ്കേണ്ടത്‌. അല്ലാതെ മറ്റൊരാളെപ്പോലെ ആയിത്തീരുവാന്‍ ശ്രമിച്ചിട്ടു കാര്യമില്ല.
ആളുകൂടിയാള്‍ പാമ്പ് ചാവില്ല

ഒരുപാട് ആളുകള്‍ കൂടിയാല്‍ വിചരിച്ച കാര്യം നടക്കില്ല. പാമ്പിനെ കൊല്ലാന്‍ പോകുമ്പോള്‍ കുറെ ആളുകള്‍ ഉണ്ടായാല്‍ ആ ബഹളത്തില്‍ പാമ്പ് എതെക്നിലും മാളത്തിലേക്ക് രക്ഷപ്പെടും. ഒച്ചയും അനക്കവും ഇല്ലതെ പതുക്കെ പോയാലെ പാമ്പിനെ അടിക്കാനും കൊല്ലാനും പറ്റൂ.
ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാലോ
ആന വലിയ ജീവിയാണ്. അതിനു പ്രകൃത്യാ കിട്ടിയിട്ടുള്ള വലിയ വായ് അതുപയോഗിക്കുന്നത് കണ്ടിട്ടൊറ്റു ചെറിയ ജീവിയായ അണ്ണാന്‍ വായ് പൊളിച്ചാല്‍ അത്രയും വരില്ല. ഈ പദത്തിന്‍റെ വ്യംഗ്യാത്ഥം ഓരൊരുത്തര്‍ക്കും അവരവരുടെ കഴിവുകളുടെ പരിമിതികള്‍ ഉണ്ട്. മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് ശാരിയാവണമെന്നില്ല എന്നതാണ്. മറ്റുള്ളവരെ അനൂകരിക്കുക എന്നത്ഫാഷന്‍ വളരന്‍ സഹായിക്കുന്നുണ്ട്. പക്ഷേ അതിനും പറ്റിമിതികള്‍ ഉണ്ട്. മറ്റുള്ളവര്‍ മനുഷ്യരെ കൊല്ലുന്നു എന്നു കരുതി നാമെല്ലാം കൊല നടത്താറില്ലല്ലോ. നല്ലതെന്നു തോന്നുന്നതൂം നമ്മാല്‍ കഴിയുന്ന് കാര്യങ്ങളാണ് നാം ചെയ്യേണ്ടത്. എങ്കിലും ഒരു മാതൃക ആധാരമാക്കി പ്രവര്‍ത്തിക്ക്കുന്നതും നിത്യമായ സാധനകൊണ്ട് അതു നേടുന്നതും നല്ലതു തന്നെ
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്

പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്- ഈ ചൊല്ലിനു അര്‍ത്‌ഥം മനസ്സിലാക്കാന്‍ താഴെ പറയുന്ന കഥ ഉപകരിയ്‌ക്കും." പണ്ട് ഒരുകര്‍ഷകനു` ഒരു താറാവ് ഉണ്ടായിരുന്നു. അതു ദിവസവും ഒരു മുട്ടയിട്ടിരുന്നു.സാധാരണ മുട്ടയല്ല, പൊന്മുട്ട. പൊന്മുട്ട വിറ്റ് കര്‍ഷകന്‍ വലിയ കാശുകാരനായി, കാലം കഴിഞ്ഞപ്പോള്‍ അയ്യാളുടെ അത്യാഗ്രഹവും വര്‍ദ്ധിച്ചു. ഒരു ദിവസം അയ്യാള്‍ വിചാരിച്ചു, ദിവസവും ഓരോ പൊന്മുട്ടയിടുന്ന ഈ താറവിന്‍റെ വയറ്റില്‍ ധാരളം സ്വര്‍ണ്ണം കാണുമല്ലോ,ദിവസവും കാത്റ്റിരുന്ന് ഒരോ മുട്ടകള്‍ വീതം എടുക്കുന്നതിനെക്കാള്‍ നല്ലതല്ലേ ആ സ്വര്‍ണ്ണം മുഴുവന്‍ ഒറ്റയടിയ്‌ക്ക് എടുക്കുന്നത്.അങ്ങനെ വിചാരിച്ച് അയ്യാള്‍ ആ താറാവിനെ കൊന്നു.വയറുകീറിനോക്കിയപ്പോള്‍ സ്വര്‍ണ്ണമൊന്നും കണ്ടില്ലന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കാത്തു കാത്തു കാത്തിരുന്നിട്ടും.......!!!!

കാത്തിരിക്കുന്നു ഞാന്‍...
ഒരു തുണ്ട്‌ കടലാസിലെരണ്ട്‌ വരികള്‍ക്കായ്‌...
എന്റെ മനസ്സിന്റെ വിങ്ങലകറ്റാന്‍
അതു മാത്രം മതിയെനിക്ക്‌...
നിന്‍ ഒരു സ്പര്‍ശനം നിനക്കുന്നനേരത്ത്‌
ഞാന്‍ അറിയുന്നുനിന്റെ സാമീപ്യം..
എന്നാലും എത്ര നാളിങ്ങനെ..
നിന്‍ വാക്ക്‌ കേള്‍ക്കാതെ..
നിന്‍ സ്നേഹം തുടിക്കുന്നനോട്ടമേല്‍ക്കാതെ...
രാവേറേയാകുമ്പോള്‍,നിന്‍
സാമീപ്യംഞാന്‍ കൊതിക്കുമ്പോള്‍...
നക്ഷത്രങ്ങള്‍ എനിക്ക്‌
വേണ്ടിനിന്റെ ദൂതുമായിഎന്‍ അരികില്‍ വരും..
അതില്‍ ഞാന്‍ അറിയുന്നുനിന്റെ
ഏകാന്തതയുടെപൊള്ളുന്ന വാക്കുകള്‍..
നിന്റെ ഒരോ വാക്കിലുംഞാന്‍
അറിയുന്നു..
ഞാന്‍ എത്ര മാത്രംനിന്നില്‍അലിഞ്ഞ്‌
ചേരണമെന്ന്...
അന്ന്,പിരിയുന്ന നേരത്ത്‌നീയെന്നോട്‌
പറയാതെപറയുന്നുണ്ടായിരുന്നു..
"കാത്തിരിക്കണം..ഞാന്‍
വരും"കാതിരിക്കുന്നു ഞാന്‍..
നിന്റെ ഒരു സ്പര്‍ശനത്തിനായി..
നിന്റെ സ്നേഹം തുടിക്കുന്ന..
ഒരു തലോടലിനായി...