കാത്തു കാത്തു കാത്തിരുന്നിട്ടും.......!!!!
കാത്തിരിക്കുന്നു ഞാന്‍...
ഒരു തുണ്ട് കടലാസിലെരണ്ട് വരികള്‍ക്കായ്...
എന്റെ മനസ്സിന്റെ വിങ്ങലകറ്റാന്‍
അതു മാത്രം മതിയെനിക്ക്...
നിന് ഒരു സ്പര്‍ശനം നിനക്കുന്നനേരത്ത്
ഞാന്‍ അറിയുന്നുനിന്റെ സാമീപ്യം..
എന്നാലും എത്ര നാളിങ്ങനെ..
നിന് വാക്ക് കേള്‍ക്കാതെ..
നിന് സ്നേഹം തുടിക്കുന്നനോട്ടമേല്ക്കാതെ...
രാവേറേയാകുമ്പോള്‍,നിന്
സാമീപ്യംഞാന്‍ കൊതിക്കുമ്പോള്‍...
നക്ഷത്രങ്ങള്‍ എനിക്ക്
വേണ്ടിനിന്റെ ദൂതുമായിഎന് അരികില്‍ വരും..
അതില്‍ ഞാന്‍ അറിയുന്നുനിന്റെ
ഏകാന്തതയുടെപൊള്ളുന്ന വാക്കുകള്‍..
നിന്റെ ഒരോ വാക്കിലുംഞാന്
അറിയുന്നു..
ഞാന്‍ എത്ര മാത്രംനിന്നില്അലിഞ്ഞ്
ചേരണമെന്ന്...
അന്ന്,പിരിയുന്ന നേരത്ത്നീയെന്നോട്
പറയാതെപറയുന്നുണ്ടായിരുന്നു..
"കാത്തിരിക്കണം..ഞാന്‍
വരും"കാതിരിക്കുന്നു ഞാന്‍..
നിന്റെ ഒരു സ്പര്ശനത്തിനായി..
നിന്റെ സ്നേഹം തുടിക്കുന്ന..
ഒരു തലോടലിനായി...



3 comments:
ഇവിടെ എവിടെയോ ഒരു കലകാരന്റെ പാദസ്പര്‍ശനം കേള്‍പ്പു ഞാന്‍. ലളിത സുന്തരം.
Post a Comment